കമ്മ്യൂണിസ്റ്റുകാര്‍ കൊലക്കത്തി മടക്കണം:എന്‍.ഡി.അപ്പച്ചന്
മാനന്തവാടി:കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളുടെ കൊലക്കത്തി ഉറയില്‍ ഇടേണ്ടകാലം അതിക്രമിച്ചതായി കെ.പി.സി.സി നിര്‍വ്വഹണ സമിതി അംഗം എന്‍.ഡി.അപ്പച്ചന് അഭിപ്രായപ്പെട്ടു. ഷുഹൈബിനെ പോലെയുള്ള മനുഷ്യത്വം മാനവികതയും നിറഞ്ഞ ചെറുപ്പക്കരെ വകവരുത്തുക വഴി സി.പി.എമ്മിനെ പൊതു സമൂഹം തിരസ്കരിച്ചതായി അദ്ദേഹം പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിനെതിരെ മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തില്‍ യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്മാന് എന്‍.കെ.വര്‍ഗ്ഗീസ് അദ്ധ്യക്ഷനായിരുന്നു.നരേന്ദ്ര മേദി രാജ്യം കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വയ്ക്കുമ്പോള്‍ അതിന്റെ ഇടനിലക്കാരനായി മാറാന്‍ പിണായി തയ്യറാകുന്നതാണ് കേരളത്തിന്റെ അപജയം എന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എസ്.ജോയ് അഭിപ്രായപ്പെട്ടു. എ.സി.സി അംഗം പി.കെ.ജലക്ഷ്മി, കെ.എല്‍. പൗലോസ്, പി.കെ.അസ്മത്ത്, 'പടയാന്‍ മുഹമ്മദ്, കെ.ജെ.വര്‍ക്കി, എം.സി.സെബസ്റ്റ്യന്, പി.വി.ജോര്‍ജ്, എക്കണ്ടി മെയ്ത്തുട്ടി,എ.പ്രഭാകരന് മാസ്റ്റര്‍, സി. കുഞ്ഞബ്ദുള്ള, കെ.ജെ. പൈലി, സി.ജെ.ബേബി, എം ജി.ബിജു സണ്ണി ചാലില്എന്നിവര് പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍