തടയണ നിര്‍മ്മിച്ചു
കാട്ടിക്കുളം ദേശീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ തടയണ നിര്‍മ്മിച്ചു.എട്ടാം വാര്‍ഡ് മെമ്പര്‍ തങ്ക ആലത്തൂര്‍ തടയണ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.ചെമ്പകമൂലയില്‍ നിന്നും പാലപ്പുഴയുമായി ബന്ധപ്പെടുന്ന ചെറുതോട് മുതല്‍ അണക്കെട്ടുവരെയാണ് തടയണ നിര്‍മ്മിച്ചത്. നൂറോളം കുടുംബങ്ങള്‍ അലക്കാനും കുളിക്കാനും ആശ്രയിക്കുന്നത് ഈ തോടിനെയും പുഴയേയുമാണ്.അതുകൊണ്ടാണ് ദേശിയ വായനശാല ഇങ്ങനെ ഒരു പ്രവര്‍ത്തനം നടത്തുന്നതെന്ന് പ്രസിഡന്റ് സി.കെ.സുനില്‍ കുമാര്‍ സംസാരിച്ചു.ഒമ്പതാം വാര്‍ഡ് മെമ്പര്‍ ശ്രീ. സിജിത് ആശംസകള്‍ അറിയിച്ചു.കാട്ടിക്കുളം സി.പി.ഐ. എം ലോക്കല്‍ കമ്മറ്റി അംഗം ശ്രി.ഗിരീഷ് വിശിഷ്ടാഥിതിയായി.രഞ്ജിത്,ഇസ്മായില്‍,ശ്രീജില്‍ എന്നിവര്‍ സംസാരിച്ചു.പുഷ്പജന്‍ നന്ദി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍