തടയണ നിര്‍മ്മച്ചു.
പുല്‍പ്പള്ളി:രൂക്ഷമായിക്കൊണ്ടിരിക്കുന്ന വരള്‍ച്ചയും കുടിവെള്ള ക്ഷാമവും പരിഹരിക്കുന്നതിന്റെ ഭാഗമായി കല്ലുവയല്‍ നവഭാവന വായനശാലയുടെയും വിനതാവേദിയുടെയും നേതൃത്വത്തില്‍ കതവക്കുന്ന് തോട്ടില്‍ ജൈവതടയണ നിര്‍മ്മച്ചു.പ്രദേശത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ നൂറോളം പേര് അണിചേര്‍ന്നാണ് തടയണ നിര്‍മ്മിച്ചത്.തടയണ നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് നിര്‍വഹിച്ചു.ബി.ഗോപിനാഥന്അദ്ധ്യക്ഷത വഹിച്ചു.വിശ്വപ്പന്‍ മാസ്റ്റര്‍, കെ.എം.രമേശന് , കെ.ആര്.ജയരാജ്,വാസു, ശരത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍