ദേശീയ സംസ്ഥാന ജേതാക്കളെ ആദരിച്ചു.
കല്‍പ്പറ്റ: വയനാട് ജില്ലാ നെറ്റ് ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും മികവ് തെളിയിച്ച ജേതാക്കളെ ആദരിച്ചു.എം.സി.എഫ്. പബ്ളിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ അനുമോദന ചടങ്ങില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസീഡണ്ട് എം. മധു പ്രതിഭകളെ ആദരിച്ചു. നെറ്റ് ബോള്‍ അസോസിയേഷന് ജില്ലാ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എം, സി.എഫ് പബ്ളിക് സ്കൂള്‍ പ്രിന്‍സിപ്പാള്‍ എം.മുഹമ്മദ് മാസ്റ്റര്‍, എന്‍.സി. സാജിദ് ' സലീം കടവന്‍. സുബൈര്‍ ഏളംകുളം, ഷഫീഖ് ഹസ്സന് ,എസ്. സന്തോഷ് കുമാര്‍, എന്‍.എസ്. ദീപ്തി, എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.നെറ്റ് ബോള്‍ അസോസിയേഷന് ജില്ലാ സെക്രട്ടറി കെ.ശോഭ നന്ദി രേഖപ്പെടുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍