പുല്‍പ്പള്ളി എസ്.എന്‍. കോളേജിലെ അധ്യാപക സമരം: പിന്നില്‍ ഗൂഢാലോചനയെന്ന് മാനേജ്മെന്റ്
പുല്‍പ്പള്ളി എസ്.എന്‍.ഡി.പി. യോഗം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിനുമുന്നില്‍ അധ്യാപകരെന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ നടത്തിവരുന്ന സമരത്തിന് പിന്നില്‍ ചില തത്പരകക്ഷികളുടെ ഗൂഢാലോചനയാണെന്ന് കോളേജ് മാനേജ്മെന്റ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോളേജുമായി ഒരു ബന്ധവുമില്ലാത്തവരാണ് സമരം നടത്തുന്നതെന്നും ഈ സമരവുമായി ബന്ധപ്പെട്ട് ഒരുവിധ നോട്ടീസും രേഖാമൂലം കോളേജിന് നല്‍കിയിട്ടില്ലെന്നും മാനേജ്മെന്റ്.കോളേജിലെ അധ്യാപകരുടെ സേവനവേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളൊന്നുമുണ്ടായിട്ടില്ല. എല്ലാം നിയമാനുസൃതമായാണ് നടത്തിക്കൊണ്ടുപോകുന്നത്.ഇത്തരം അനാവശ്യ സമരങ്ങളെ നിയമപരമായി നേരിടും.കോളേജിന്റെ പേര് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കും.കോളേജിനെതിരേ നിരന്തരമുണ്ടാകുന്ന സമരങ്ങള്‍ക്കുപിന്നില്‍ ചിലര്‍ നടത്തുന്ന ഗൂഢാലോചനയാണ്. എസ്.എന്‍.ഡി.പി. യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി, വിദ്യാഭ്യാസ സെക്രട്ടറി സി.പി. സുദര്ശനന്, അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഷാജി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍