അവശനിലയില്‍ കാണപ്പെട്ട കാട്ടുപോത്ത് ചത്തു
കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷന് സമീപം അവശനിലയില്‍ കാണപ്പെട്ട കാട്ടുപോത്ത് വൈകുന്നേരത്തോടെ ചത്തു. രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രദേശവാസികള്‍ റോഡരികിലായി അവശനിലയിലുള്ള കാട്ടുപോത്തിനെ കണ്ടത്. തുടര്‍ന്ന് വനപാലകരെ വിവരമറിയിക്കുകയായിരുന്നു. വെറ്ററിനറി ഡോക്ടര്‍ സ്ഥലത്തെത്തുന്നതിനുമുന്നേ കാട്ടുപോത്ത് ചാവുകയായിരുന്നു. മരണകാരണം വ്യക്തമല്ലെന്നും വെറ്ററിനറി ഡോക്ടറുടെ പരിശോധനപൂര്ത്തിയായാല് മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍