ഓട്ടോ സ്റ്റാന്റില്‍ ആര്.ടി.ഒ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി
കല്‍പ്പറ്റ അനന്തവീര സ്റ്റാന്റിന് മുമ്പില്‍ ഓട്ടോ സ്റ്റാന്റില്‍ ആര്.ടി.ഒ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.ഓട്ടോറിക്ഷകള്‍ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍മാര്‍ പോവുന്നത് പതിവായതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.ഡ്രൈവര്‍മാര്‍ ഇല്ലാതെ ഓട്ടോകള്‍ സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്നും ഡ്രൈവര്‍മാര്‍ ഇല്ലാത്ത ഓട്ടോകള്‍ക്ക് പിഴ ഈടാക്കുമെന്നും അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആര് ടി ഒ വി.സജിത്ത് അറിയിച്ചു.പത്തോളം ഓട്ടോകള്‍ക്കെതിരെ കേസ്സെടുത്തു.എ.എം.വി മാരായ സി.എ.ബേബി,കെ.ഡിവിന്,എസ്.പി.അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍