ജലനിധിയുടെ പൈപ്പിടല്‍ അശാസ്ത്രീയമെന്ന് പരാതി: നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞു
പനമരം പഞ്ചായത്തിലെ അഞ്ചുകുന്നില്‍ ജലനിധി പദ്ധതി പ്രകാരം നടക്കുന്ന പ്രവൃത്തിയുടെ ഭാഗമായി നടത്തിയ പൈപ്പിടലാണ് നാട്ടുകാര്‍ തടഞ്ഞത്. സാധാരണയായി ഓവ് ചാലിന് മുകളിലൂടെ സ്ഥാപിക്കാറുള്ള പൈപ്പ് ്രൈഡനേജ് തുരന്ന് ഓവ് ചാല് മറയുന്ന വിധത്തില്‍ സ്ഥാപിച്ചതാണ് നാട്ടുകാരില്‍ പ്രതിഷേധമുളവാക്കിയത്. ഓവുചാല്‍ വഴിയുള്ള മലിനജലപ്രവാഹത്തിന് തടസം വരുന്ന രീതിയില്‍ നടത്തിയ അശാസ്ത്രീയ പ്രവൃത്തി തുടരാന്‍ അനുവദിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. പൊതുമരാമത്തിന്റെ അനുമതിയില്ലാതെയാണ് പ്രവൃത്തിയെന്നും സൂചനയുണ്ട്.പ്രദേശവാസികളായ റഹീം കെപി, സാജിര്‍ കല്ലങ്കണ്ടി, നിസാര്‍ മുതിര എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍