വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സിറ്റി ക്ലബ്ബ് ആദരിച്ചു
പുല്‍പ്പള്ളി:സംസ്ഥാന കലോത്സവത്തിലും,കായിക മേളകയിലും വിജയം കൈവരിച്ച മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ശശിമല ബി.ആര്.സി സ്പെഷ്യല്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു.ചടങ്ങില്‍ കുടുംബശ്രീ മിഷന് സംസ്ഥാന ബഡ്സ് കലോത്സവത്തില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണവുംനല്കി .പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്സി ബെന്നി പരിപാടി ഉദ്ഘാടനം ചെയ്തു .മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള മൊമന്റോകള്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിനു കച്ചിറയില്‍ ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.പി.വിന് സെന്റ് റഷിത,പ്രതീഷ് എന്നിവര്‍ വിതരണം ചെയ്തു.ജോസ് നെല്ലേടം അദ്ധ്യക്ഷത വഹിച്ചു.ജോര്‍ജ്ജ് തട്ടം പറമ്പില്‍,കെ.ആര് ജയരാജ്,സി ഡി ബാബു,ബെന്നി മാത്യു, സുരേന്ദ്രന്,സ്മിജ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍