200 ഗ്രാം കഞ്ചാവുമായി തൃശൂര്‍ പീച്ചി സ്വദേശിയെ ബത്തേരി എക്സൈസ് പിടികൂടി.
തൃശ്ശൂര്‍ പീച്ചി ചോരുംകുഴിയില് തെക്കേല്‍ ജോസഫ് (52)നെയാണ് എക്സൈസ് സംഘം പിടികൂടിയത്.പുല്‍പ്പള്ളി പെരിക്കല്ലൂരില്‍ വാഹന പരിശോധനക്കിടെ ഇന്നലെ രാത്രിയാണ് ഇയാള്‍പിടിയിലായത്.മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ ജോസഫിനെ റിമാന്റ് ചെയ്തു.ഇയാളെ മുന്‍പും കഞ്ചാവു കേസില്‍ മീനങ്ങാടി നര്‍കോട്ടിക്സെല്‍ പിടികൂടുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാള്‍ കഴിഞ്ഞ നാല് മാസമായി നടവയല്ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു.
എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീന്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ആര്.ജനാര്ദനന്, പി.ഇ.ഒ.വി ആര്.ബാബുരാജ്, സി.ഇ.ഒ മാരായ മനോജ്കുമാര്‍, അഭിലാഷ്ഗോപി എന്നിവരടങ്ങുന്ന സംഘമാണ് ജോസഫിനെ കഞ്ചാവുമായി പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍