നയനകമ്മോം ജേതാക്കള്‍
മാനന്തവാടി:എഫ്.സി ചൂട്ടാസിന്റെയും ,മാനന്തവാടി മര്‍ച്ചന്റ്സ് യൂത്ത് വിംഗിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചൂട്ടക്കടവ് ഫഌ് ലൈറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഏഴാമത് അഖിലേന്ത്യ ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ നയനകമ്മോം ജേതാക്കളായി. ഫൈനലില്‍ ചാന്‍സിലേഴ്സ് വെള്ളമുണ്ടയെയാണ് പരാജയപ്പെടുത്തിയത്. ടൂര്‍ണ്ണമെന്റിന്റ് ഉദ്ഘാടനം നഗരസഭ ചെയര്മാന് വി.ആര്. പ്രവീജ് നിര്‍വ്വഹിച്ചു.കെ.ഉസ്മാന് അധ്യക്ഷത വഹിച്ചു.ശാരദാ സജീവന്, ശോഭാ രാജന്, ജംഷീര്‍ ,സുധീപ്,അനീഷ്,പ്രസാദ്എന്നിവര്‍ സംസാരിച്ചു.32 ടീമുകള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ വിജയികള്‍ക്ക് എവര്‍ റോളിംഗ് ട്രോഫിയും 25000 രൂപ ്രൈപസ് മണിയും, റണ്ണേഴ്സ് അപ്പിന് 15000 രൂപ ്രൈപസ് മണിയും നല്കി.വനിതാ ക്രിക്കറ്റ് ഇതിഹാസം മാനന്തവാടിയിലെ സജ്ന സജീവന്, ബാറ്റ്മിന്റണ്‍ ജേതാവ് ആന്‍ഡ്രിയ സെബാസ്റ്റ്യന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍