വേനല്‍പച്ച ക്വിസ് മത്സരം നടത്തി
മാനന്തവാടി ബി.ആര്.സിയുടെ ആഭിമുഖ്യത്തില്‍ 'വേനല്‍പച്ച' ക്വിസ്' മത്സരം സംഘടിപ്പിച്ചു. ഫെബ്രുവരി മാസത്തില്‍ സ്കൂള്‍തല മത്സരം പൂര്‍ത്തിയാക്കി വിദ്യാലയങ്ങളില്‍ നിന്ന് എല്‍.പി, യു.പി, എട്ടാം ക്ലാസ് വിഭാഗങ്ങളില്‍ നിന്നും 2 പേരടങ്ങുന്ന ടീമിനെ തെരഞ്ഞെടുത്തിരുന്നു. ഇവര്‍ക്കുള്ള പഞ്ചായത്ത്തല മത്സരം ഏഴ് കേന്ദ്രങ്ങളിലായി നടന്നു പഞ്ചായത്ത് തലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ടീമിനായി ബ്ലോക്ക്തല മത്സരം മാര്‍ച്ച് രണ്ടാം വാരം നടക്കും.1 മുതല്‍ എട്ടു വരെ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി എസ്.എസ്.എ തയ്യാറാക്കി നല്കിയ പ്രകൃതിപുസ്തകമാണ് 'വേനല്‍പച്ച'. മുന്‍കാലങ്ങളില്‍ നല്കിയ 'എന്റെ മരം ' ഡയറി, 'മണ്ണെഴുത്ത്' എന്നീ പുസ്തകങ്ങളുടെ തുടര്‍ച്ച എന്ന നിലയിലും, ഹരിതകേരള സൃഷ്ടിക്കുള്ള മൂന്നൊരുക്കമെന്ന നിലയിലുമാണ് എസ്.എസ്.എ 'വേനല്‍പച്ച' പുസ്തകം നല്‍കിയിരിക്കുന്നത്. പ്രകൃതിക്കേറ്റ ആഘാതങ്ങളുടെ ദുരിതങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും പ്രകൃതിസംരക്ഷണപ്രവര്ത്തനങ്ങളേറ്റെടുക്കാന് മടിക്കുന്നവരെയും തെറ്റായ വികസനസങ്കല്‍പ്പങ്ങള്‍ വെച്ചുപുലര്ത്തുന്നവരേയും, തിരുത്താനുതകുന്ന 'വേനല്‍പച്ച' വേണ്ടത്ര ഗൗരവത്തില്‍ വിദ്യാലയങ്ങള്‍ ഏറ്റെടുത്തിട്ടില്ല എന്ന തിരിച്ചറിവാണ് ബി.ആര്.സി മാനന്തവാടിയെ ഇത്തരമൊരു പ്രശ്നോത്തരി സംഘടിപ്പിക്കുന്നതിലേക്ക് നയിച്ചത്.
ബി.ആര്.സി മാനന്തവാടി തനതായി അവതരിപ്പിച്ച ഈ പരിപാടി മറ്റുളളവര്‍ക്ക് മാതൃകയാവുമെന്ന് പ്രതീക്ഷിക്കുന്നു. പരിപാടിയുടെ സംഘാടനം വ്യത്യസ്തവും വേറിട്ടതുമായി. പഞ്ചായത്ത് തല മത്സരം നടക്കുന്ന വിദ്യാലയങ്ങളില്‍ ഫലവൃക്ഷതൈ നട്ടു കൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഉദ്ഘാടകര്‍ കുട്ടികള്‍ തെന്നയായതും എടുത്തുപറയേണ്ടതാണ് തുടര്‍ന്ന് പഞ്ചായത്ത്തല വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റിനു പുറമെ ജൂണ്‍ 5ന് പരിസ്ഥിതിദിനത്തില്‍ ബി.ആര്.സി പ്രതിനിധികള്‍ നേരിട്ടെത്തി സമ്മാനമായി ഫലവൃക്ഷതൈകള്‍ നല്‍കുകയും അടുത്ത അധ്യയനവര്‍ഷം 'വേനല്‍പച്ച'യുടെ ഉപയോഗവും പ്രവര്‍ത്തനവും ആരംഭിക്കുകയും ചെയ്യും.
മാനന്തവാടി നഗരസഭാതല പ്രശ്നോത്തരിയുടെ ഉദ്ഘാടനം എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ജി.എന്‍ ബാബുരാജ് നിര്‍വ്വഹിച്ചു. ബി.പി.ഒ കെ. സത്യന്, ബി.ആര്‍സി ട്രെയിനര്‍ ശ്രീ. കെ.ബി അനില്‍കുമാര്‍, റജി കെ.ജെ (സെന്റ്. ജോസഫ്സ് ടി.ടി.ഐ), സിസ്റ്റര്‍ ശാന്തിനി (സെന്റ്. ജോസഫസ് എല്‍.പി.എസ് പിലാക്കാവ്), ഷിജി കെ.വി (നവോദയ എല്‍.പി.എസ് കമ്മന) എന്നിവര്‍ സംസാരിച്ചു. കെ എസ് ആനന്ദ് ക്വിസ് മാസ്റ്ററായി.പൂര്‍ണമായും ഐ.ടി സാധ്യതകള്‍ ഉപയോഗിച്ചു നടത്തിയ ക്വിസിന് ബി.പി.ഒ, ബി.ആര്.സി ട്രെയിനര്‍മാര്‍, സി.ആര്.സി കോഓഡിനേറ്റര്‍മാര്‍, എം.ഐ.എസ് കോഓഡിനേറ്റര്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍