സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് വിതരണം ചെയ്തു
കല്‍പ്പറ്റ:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (ആര്.എസ്.ബി.വൈ, ചിസ്, എസ്ചിസ്) 2018-19 സാമ്പത്തിക വര്‍ഷത്തേക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് വിതരണ ഉദ്ഘാടനം ജില്ലാ കളക്ടര്‍. എസ്. സുഹാസ് കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ കദീജയ്ക്ക് സ്മാര്‍ട്ട് കാര്‍ഡ് നല്കി നിര്‍വ്വഹിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ കെ.സുരേഷ്, ചിയാക് ജില്ലാ പ്രൊജകട് മാനേജര്‍ പി.എം. അനസ്, ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികളായ പി.കെ.രൂപേഷ്, സി. ജംഷീദ്, സി.പി. റാഷിദ് എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍