എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 7 ന് ആരംഭിക്കും; ഒരുക്കങ്ങള്‍ വിലയിരുത്തി
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് ഏഴിന് തുടങ്ങി 28 ന് അവസാനിക്കും. പരീക്ഷയുടെ ക്രമീകരണങ്ങള്‍ സംബന്ധിച്ച് കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നു. ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷ നടക്കുക. ചോദ്യപ്പേപ്പറുകള്‍ 18 ക്ലസ്റ്ററുകളായി തിരിച്ച് ജില്ലാ ട്രഷറി, സബ്ട്രഷറികള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലായി സൂക്ഷിക്കും. ശക്തമായ പോലീസ് ബന്ധവസ്സോടെ ജില്ലാ ട്രഷറിയില്‍ സൂക്ഷിക്കുന്ന ചോദ്യപ്പേപ്പറുകള്‍ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍