ഡോ.ജിബിന്‍ ബേബിക്ക് സ്വീകരണം നല്കി.
പുല്‍പ്പള്ളി : പി എച്ച് ഡി ബിരുദം നേടിയ ജയശ്രീ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ ഇംഗ്ലീഷ് അധ്യാപകന് ജിബിന്‍ ബേബിക്ക് വിദ്യാര്‍ത്ഥികളും അധ്യാപകരും മാനേജുമെന്റും ചേര്‍ന്ന് സ്വീകരണം നല്കി. ‘ആധുനിക ഭാരതീയ കാവ്യലോകത്തിലെ ജാതിമത രാഷ്ട്രീയ ജീര്‍ണ്ണതകള്‍ക്കെതിരെയുള്ള പ്രതിഷേധം’ എന്ന വിഷയത്തില്‍ അണ്ണാമലൈ സര്‍വ്വകലാശാലയില്‍ നിന്നുമാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്. സ്വീകരണം പനമരം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ ഡോ. ജി. ഹരിപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.സി കെ രാഘവന് മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്മാന് കെ. ആര്. ജയറാം, ഡോ. ടി പി പവിത്രന്, മണി പാമ്പനാല്‍, കെ. ആര്. ജയരാജ്, കെ. റാണി വര്‍ഗീസ്, എ. എസ്. നാരായണന്, കെ. എം. പൗലോസ്, എം.വി. ബാബു,മെല്ബിന് ജോസഫ് എന്നിവര്‍ സംസാരിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ വി. ജി. കുഞ്ഞന്‍ സ്വാഗതവും പി. ബി. നീതു നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍