എസ്.എഫ്.ഐ അനിശ്ചിത കാല സമരം ആരംഭിച്ചു
പുല്‍പ്പള്ളി: പുല്‍പ്പള്ളി എസ്.എന്‍ കോളേജ് വിദ്യാര്‍ത്ഥി അഖില്‍ പ്രകാശിനെ പരീക്ഷയെഴുതാന്‍ അനുവദിക്കാത്ത കോളേജ് പ്രിന്‍സിപ്പാള്‍ ടി.കെ പ്രവീണയുടെ നിലപാടില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പുല്‍പ്പള്ളി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിത കാല സമരം ആരംഭിച്ചു.യൂണിവേഴ്സിറ്റി ഹാള്‍ ടിക്കറ്റ് ഉണ്ടായിട്ടും വിദ്യാര്‍ത്ഥിയെ പരീക്ഷയെഴുതാന്‍ അനുവദിക്കാത്ത നിലപാട് പ്രതിഷേധാര്‍ഹമാണ്. ബോധ പൂര്‍വ്വം വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കുന്ന ഇത്തരം നിലപാട് വിദ്യാര്‍ത്ഥി വിരുദ്ധമാണ്.വിദ്യാര്‍ത്ഥികളെ കൂട്ടമായി സെമസ്റ്റര്‍ ഔട്ടാക്കുന്ന നിലപാടാണ് കോളേജ് സ്വീകരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.സമരം സി.പി.ഐ.(എം) പുല്‍പ്പളളി ഏരിയാ സെക്രട്ടറി എം.എസ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.എല്ദോസ്ബാബു അധ്യക്ഷത വഹിച്ചു.സജി മാത്യു, ജിഷ്ണു ഷാജി,പ്രമിത.ജി.പി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍