കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷക്കായി പോലീസിന്റെ കരുതല്‍ ശില്‍പ്പശാല നടത്തി
കേരള പോലീസ് കിഡ്സ് ഗ്ലോവ് പ്രോജക്റ്റിന്റെ ഭാഗമായി മീനങ്ങാടി ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ വെച്ച് 'കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷക്കായി പോലീസിന്റെ കരുതല്‍' ഏകദിന ശില്‍പ്പശാല നടത്തി.വയനാട് പോലീസ് ഭരണവിഭാഗം ഡി.വൈ.എസ്.പി ടി.എന്‍ സജീവ്, കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാം, ഡി.സി.ആര് ഡി.വൈ.എസ്.പി സുനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, മീനങ്ങാടി സി.ഐ പളനി സ്വാമി എന്നിവര്‍ സംസാരിച്ചു.എറണാകുളം ഇസ്ര ചാരിറ്റബ്ള്‍ ട്രസ്റ്റ് അംഗങ്ങളായ റോഷന്, ആഷിക്, തൃശൂര്‍ STEM ROBOTICS അംഗങ്ങളായ റോഹിത്,രാഹുല്‍,സെമില്‍,അഡ്വ.ജയ് ജേക്കബ്,സൈബര്‍ ലോ കണ്‍സല്‍ട്ടന്റ് അഡ്വ. പ്രേം കമ്മത്ത് തുടങ്ങിയവര്‍ ക്ലാസ്സെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍