മാനന്തവാടി:വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.എഞ്ചിനീയറിംഗ് കോളേജ് യൂണിയന് അംഗവും കോട്ടക്കല്‍ സ്വദേശിയുമായ ഷഫീഖ് റഹ്മാന്, എസ്.എഫ്.ഐ പ്രവര്ത്തകന് കൊയിലാണ്ടി സ്വദേശി ധനേഷ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ പതിനാറ് പ്രതികളാണുള്ളത്.ബാക്കിയുള്ളവര്‍ ഒളിവിലാണ്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തലപ്പുഴ പോലീസ് ഐപിസി 307 പ്രകാരം വധശ്രമത്തിന് കേസ് എടുത്താണ് അന്വേഷണം നടത്തുന്നത്. ഇവരുടെ ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് താമരശ്ശേരി കുന്നത്ത് അബിന്‍ (23)മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കോളേജിന് അവധി പ്രഖ്യാപിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍