മധുവിന്റെ കൊലപാതകം;യുവമോര്‍ച്ച പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
പുല്‍പ്പള്ളി: അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കയ്യും വായും മുടിക്കെട്ടി പ്രതിഷേധത്തിനു ശേഷം പ്രവര്‍ത്തകര്‍ സ്വതന്ത്ര മൈതാനിയില്‍ ദീപം തെളിയിച്ചു. പരിപാടി യുവമോര്‍ച്ച ജില്ല ഉപാധ്യക്ഷ്യന്‍ കെ.കെ അരുണ്‍ യോഗം ഉദ്ഘാടനം ചെയ്തു. ഇത്രയും ദാരുണമായ സംഭവം നടന്നിട്ട് പ്രതികരിക്കാത്ത കേരളത്തിലെ സാംസ്കാരിക നായകര്‍ ഉത്തരേന്ത്യയിലേക്ക് നോക്കിയിരിക്കുന്ന വടക്ക് നോക്കിയന്ത്രങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അജേഷ് അമരക്കുനി അധ്യക്ഷത വഹിച്ചു.അമല്‍ അമ്പാടി, രാധാകൃഷ്ണന് മീനംക്കൊല്ലി, ജിഷ്ണു വിജയന്, സുബീഷ്, ബിനില്‍ പാതിരി, ദിനു പി എം തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍