സ്വാശ്രയ കോളേജുകള്‍ക്ക് സാമൂഹിക നിയന്ത്രണം ഏര്‍പ്പെടുത്തണം: എസ്.എഫ്.ഐ
പുല്‍പ്പള്ളി: സ്വാശ്രയ കോളേജുകള്‍ക്ക് സാമൂഹിക നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് എസ്.എഫ്.ഐ പുല്‍പ്പള്ളി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സ്വാശ്രയ കോളേജ് മാനേജ്മെന്റ്റുകളുടെ ധിക്കാരമാണ് പല സ്ഥലങ്ങളിലും നടക്കുന്നതെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളെ കോണ്സെന്ട്രേഷന് ക്യാമ്പുകള്‍ ആക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കണമെന്നും എസ്.എഫ്.ഐ ആവശ്യ പ്പെട്ടു.സമ്മേളനം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എസ് ഫെബിന് ഉദ്ഘാടനം ചെയ്തു.ജിഷ്ണു ഷാജി,സി.എ മാജിയ,എല്‍ദോസ് മത്തായി എന്നിവര്‍ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.ജില്‍ജോ രാജു പ്രവര്‍ത്തന റിപ്പോര്‍ട്ടും മുഹമ്മദ് ഷാഫി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.കെ.എസ് ഹരിശങ്കര്‍, അജ്നാസ് അഹമ്മദ്,എന്‍.എസ് വൈഷ്ണവി തുടങ്ങിയവര്‍ സംസാരിച്ചു.എം.എസ് സുരേഷ് ബാബു സ്വാഗതവും എല്‍ദോസ് ബാബു നന്ദിയും പറഞ്ഞു.ജിഷ്ണു ഷാജിയെ സെക്രട്ടറിയായും എല്‍ദോസ് ബാബുവിനെ പ്രസിഡണ്ടായും തിരെഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍