ട്രാഫിക്ബോധവത്കരണവുമായി മാനന്തവാടി പോലീസ് ;ഇന്ന് ട്രാഫിക് നിയമം തെറ്റിച്ച യുവാക്കളെ ക്ലാസില്‍ പങ്കെടുപ്പിച്ചു
വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനാപകട നിരക്ക് 20 % മെങ്കിലും കുറയ്ക്കാനുള്ള സംസ്ഥാന വ്യാപകമായുള്ള യജ്ഞത്തിന്റെ ഭാഗമായി മാനന്തവാടി ജനമൈത്രി പോലീസും ട്രാഫിക് യൂണിറ്റും ചേര്‍ന്ന് മോട്ടോര്‍ വാഹന ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ച് ട്രാഫിക് ബോധവല്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടി മാനന്തവാടി ട്രാഫിക് എസ്.ഐ വര്‍ഗീസ് ഉത്ഘാടനം ചെയ്തു. ബോധവത്കരണത്തിന്റെ ഭാഗമായി ഇന്ന് നടത്തിയ പരിശോധനയില്‍ ട്രാഫിക് നിയമം ലംഘിച്ചുവന്ന യുവാക്കളെ പിടികൂടി ബോധവത്കരണക്ലാസില്‍ പങ്കെടുപ്പിക്കുകയും ചെയ്തു.മാനന്തവാടി ആര്.ടി.ഒ ഓഫീസിലെ എ.എം.വി.ഐ ജയറാം ക്ലാസെടുത്തു. മാനന്തവാടി പോലീസ് സ്റ്റേഷനിലെ എസ്ഐ മാരായ കെവി മഹേഷ് കുമാര്‍, ടിവി തോമസ്, സിവി പ്രകാശന്, എസ്സിപിഒ നൗഷാദ് എന്നിവര്‍ നേതൃത്വം നല്കി. പിവി സന്തോഷ് കുമാര്‍, എംപി ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ക്ലാസിനോടനുബന്ധിച്ച് പരിസരത്ത് ട്രാഫിക് ബോധവത്കരണ വാഹന പരിശോധന നടത്തുകയും, നിയമം തെറ്റിച്ച് വന്ന ഇരുപതോളം പേരെ ക്ലാസില്‍ പങ്കെടുപ്പിക്കുകയും ചെയ്തു..ബോധവല്കരണ ക്ലാസില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്, ്രൈഡവേഴ്സ് യൂണിയന് പ്രതിനിധികള്‍, ്രൈഡവര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാഹനം ഉപയോഗിക്കേണ്ട രീതികളെ കുറിച്ചും , പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും, പ്രഥമ സുശ്രൂഷകളെ പറ്റിയും ക്ലാസില്‍ പരാമര്‍ശിച്ചു. കളഞ്ഞുകിട്ടിയ പണവും, രേഖകളുമടങ്ങിയ പേഴ്സ് ഉടമസ്ഥന് നല്‍കുക വഴി മാതൃകയായ സിഎം ബിജുവിനെ ചടങ്ങില്‍ ആദരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍