തിരുനെല്ലിയില്‍ ഹോട്ടലില്‍ എത്തിയവര്‍ക്ക് മര്‍ദ്ദനം; രണ്ട് പേര് അറസ്റ്റില്‍
മാനന്തവാടി :തിരുനെല്ലിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ മൂന്ന്പേര്‍ക്ക് മര്‍ദ്ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണത്തില്‍ തലമുടി കണ്ടത് ചൂണ്ടിക്കാട്ടിയവരെ ഹോട്ടല്‍ ഉടമയുടെ ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് പരാതി. തിരുനെല്ലിയിലെവൈദ്യരുടെ അടുത്ത് ചികിത്സക്കെത്തിയ മലപ്പുറം സ്വദേശികളായ തെക്കേടത്ത്രാജിമോള്(32), രാജേഷ്((38) , നടവരമ്പ് തെക്കൂടന്‍ വീട്ടില്‍ ടിന്റോ മാര്ട്ടിന്(29) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ മൂന്ന് പേരുംജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് തിരുനെല്ലിസ്വദേശികളായ ഉണ്ണികൃഷ്ണന്(37), രജിത്ത്(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കേസില്‍ ഉള്‍പ്പെട്ട മൂന്ന് പേരെ കൂടി പിടികൂടേണ്ടതുണ്ട്. അറസ്റ്റിലായവരെ നാളെ കോടതിയില്‍ ഹാജരാക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍