കുഷ്ഠരോഗ നിര്മ്മാര്ജ്ജനപക്ഷാചരണം സ്പര്‍ശ് 2018 ജില്ലയില്‍ സമാപിച്ചു.
മാനന്തവാടി:മുന്‍കാലങ്ങളില്‍ കുഷ്ഠരോഗം മൂലം അംഗവൈകല്യം സംഭവിച്ച ധാരാളം ആളുകളെ നമുക്ക് കാണുവാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇന്ന് ഈ രോഗത്തെ നേരത്തെ കണ്ടെത്തി പൂര്‍ണ്ണമായും ചികിത്സിച്ച് ദേഭമാക്കാനുതകുന്ന ചികിത്സ ലഭ്യമായതിനാല്‍ ഇന്ന് കുഷ്ഠരോഗം നമ്മുടെ സമൂഹത്തില്‍ ഉണ്ടോ എന്ന് നാം സംശയിക്കുന്നത്. ചര്‍മ്മത്തില്‍ കാണുന്ന സ്പര്ശനശേഷിയില്ലാത്ത ചുവന്നുതടിച്ച പാടുകള്‍, കൈകാലുകളില്‍ അനുഭവപ്പെടുന്ന മരവിപ്പ്, കണ്ണിലെ ചുവപ്പ് എന്നിവ ഒരു പക്ഷെ കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങളാവാം ആയതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ ഉളളവര്‍ എത്രയും പെട്ടെന്ന് തൊട്ടടുത്ത സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ സൗജന്യചികിത്സ തേടേണ്ടതാണ്. ഈ രോഗത്തെ പൂര്‍ണ്ണമായും പിഴുതെറിയുവാന്‍ സാധ്യമല്ലെങ്കിലും എല്ലാ കുഷ്ഠരോഗികളേയും ചികിത്സിച്ച് രോഗം പൂര്‍ണ്ണമായും സുഖപ്പെടുത്തുക എന്നതാണ് ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ലക്ഷ്യമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തികൊണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ജയേഷ് പറഞ്ഞു.കുഷ്ഠരോഗനിര്‍മ്മാര്‍ജ്ജന യജ്ഞം പോലുളള പദ്ധതികളില്‍ നല്ലരീതിയിലുളള ജനകീയ ഇടപെടലുകള്‍ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുമെന്നും അതിലൂടെ ഇത്തരം രോഗങ്ങളെ നമ്മുടെ സമൂഹത്തില്‍ നിന്നും പരിപൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുവാന്‍ സാധിക്കുമെന്നും കണിയാരം സെന്റ്ജോസഫ് ടി.ടി.ഐ.യില്‍ കുഷ്ഠരോഗ പക്ഷാചരണ സമാപന പരിപാടി ഉദ്ഘാടനം ചെയ്ത്കൊണ്ട് മാനന്തവാടി മുനിസ്സിപ്പല്‍ സൗണ്സിലര് പി.വി.ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കുഷ്ഠരോഗനിര്‍മ്മാര്‍ജ്ജന പ്രതിജ്ഞ ഡെ.ഡി.എം.ഒ. ഡോ.കെ.സന്തോഷ് ചൊല്ലികൊടുത്തു. ഡോ.കെ.എസ്.അജയന് മുഖ്യപ്രഭാഷണം നടത്തി. ടി.ടി.ഐ.പ്രിന്സിപ്പാല് ടി.ടി.സണ്ണി ചടങ്ങിന് ആശംസയര്‍പ്പിച്ചു. അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ ബി.ഡി.സാനു സ്വാഗതവും ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയാ ഓഫീസര്‍ ജാഫര്‍ ബീരാളി തക്കാവില്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ജില്ലാ മാസ് മീഡിയാ ഓഫീസര്‍ കെ.ഇബ്രാഹിം, ടെക്നിക്കല്‍ അസിസ്റ്റന്റ് സി.സി.ബാലന്, ആരോഗ്യപ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍ ആഷാപ്രവര്‍ത്തകര്‍ , അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍