തെരുവ് കച്ചവടക്കാരുടെ പുനരധിവാസം: ഉപസമിതി പരിശോധന നടത്തി
മാനന്തവാടി: ദേശീയ നഗര ഉപജീവന മിഷന് പദ്ധതിയുടെ ഭാഗമായി തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി സ്ഥലം കണ്ടെത്തുന്നതിന് രൂപീകരിച്ച ഉപസമിതി നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഒന്നര വര്‍ഷം മുന്‍പ് വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ ഒഴിപ്പിച്ച 33 പേരെയാണ് ആദ്യ ഘട്ടത്തില്‍ പുനരധിവസിപ്പിക്കുക. പദ്ധതിയുടെ ഭാഗമായി നഗരത്തിലെ അര്‍ഹരായ 215 തെരുവ് കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തിരുന്നു. നഗരസഭ വികസന കാര്യ സ്ഥിരം സമിതി ചെയര്മാന് പി ടി.ബിജു ,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇബ്രാഹിം ,റവന്യൂ, പൊതുമരാമത്ത്, പോലീസ്, ടൗണ്‍ പ്ലാനിംഗ്,എന്‍ യുഎല്‍എം എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍