വാടേരിയില് ശിവരാത്രി മഹോത്സവം
മാനന്തവാടി വാടേരി ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ഫെബ്രുവരി 11 മുതല്‍ 13 വരെ നടക്കും. 11 ന് രാവിലെ 4 ന് പള്ളിയുണര്‍ത്തല്‍, 6ന് ഗണപതി ഹോമം6.30 ന് അഭിഷേകം എന്നിവ നടക്കും. 13 ന് വൈകീട്ട് 7 ന് സത്യസായി സേവാ സമിതി വയനാടിന്റെ സായ് ഭജന്‍ നടക്കും. സാംസ്കാരിക സമ്മേളനം ഒ.ആര്.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം ട്രസ്റ്റി വി.എം.ശ്രീവത്സന്‍ അദ്ധ്യക്ഷത വഹിക്കും. വി.കെ.സന്തോഷ് അദ്ധ്യാത്മിക പ്രഭാഷണം നടത്തും. രാത്രി 10 ന് വന്ദന വിഷ്വല്‍ മീഡിയ ഗല്റ്റസ് സാഗാ ഡാന്‍സ് അവതരിപ്പിക്കും. രാത്രി 12.30 മുതല്‍ പുണ്യ പുരാതന സിനിമകള്‍ പ്രദര്‍ശിപ്പിക്കും.ഇത്തവണ ശിവരാത്രിയോടനുബന്ധിച്ചുള്ള ബലികര്‍മ്മ സൗകര്യം ഉണ്ടായിരിക്കില്ല.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍