ലൈസന്‍സില്ലാത്ത നാടന്‍ തോക്കുമായി യുവാവ് പിടിയില്‍;തോക്കുമായി സഞ്ചരിച്ച കാറും കസ്റ്റഡിയില്‍
മക്കിയാട് പുതിയപറമ്പില്‍ ജോബിന് (30) നെയാണ് മാനന്തവാടി എസ്ഐ കെവി മഹേഷും സംഘവും പിടികൂടിയത്. വാഹനപരിശോധനക്കിടെ കല്ലോടി കമ്മോത്ത് വെച്ച് രാത്രി എട്ട് മണിയോടെയാണ് ഇയാളെ പിടികൂടിയത്. വെടിമരുന്ന് നിറച്ച് ഉപയോഗിക്കുന്ന നാടന്‍ തോക്കാണ് പിടിച്ചെടുത്തത്. ജോബിന് സഞ്ചരിച്ചിരുന്ന കെഎല്‍ 13 ആര് 3971 നമ്പര്‍ ടാറ്റ ഇന്‍ഡിക കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ ആംസ് ആക്ട് പ്രകാരം കേസെടുക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍