ദേശീയ വിരവിമുക്ത ദിനാചരണം നടത്തി
ദേശീയ വിരവി മുക്ത ദിനത്തിന്റെ ഭാഗമായി എടവക പഞ്ചായത്തിന്റേയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ ഹില്‍ ബ്ലുംസ് സ്കൂളില്‍ വെച്ച് ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ പഞ്ചായത്ത്തല ഉത്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയന് നിര്‍വ്വഹിച്ചു.കുട്ടികളില്‍ കണ്ടുവരുന്ന വിളര്‍ച്ചയും പോഷണക്കുറവും തടയുക, പഠന നിലവാരം മെച്ചപ്പെടുത്തുക, കായിക ശേഷി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെയാണ് ദിനാചരണം സംഘടിപ്പിച്ചത്. പഞ്ചായത്തിലെ 6321 കുട്ടികള്‍ക്ക് ഇന്നേദിവസം അംഗണ്‍വാടി ,സ്കൂളുകള്‍ എന്നിവ വഴി ആരോഗ്യ പ്രവര്‍ത്തകര്‍ ഗുളികകള്‍ വിതരണം ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍