സംയുക്ത ട്രേഡ് യൂണിയന് ടെലിഫോണ്‍ എക്സ്ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
കല്‍പ്പറ്റ:കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന് താലൂക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലിഫോണ്‍ എക്സ്ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.രാജ്യത്ത് കോര്‍പ്പറേറ്റുകളെ മാത്രം പ്രീണിപ്പിച്ചുകൊണ്ടും,സാധാരണക്കാരേയും,തൊഴിലാളി വര്‍ഗ്ഗത്തേയും വഞ്ചിച്ചുകൊണ്ടും തുടര്‍ന്നും ഏകാധിപത്യശൈലിയിലുള്ള ഭരണം തുടരാമെന്ന് നരേന്ദ്രമോദി കരുതേണ്ടെന്ന് ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് പി.പി.ആലി പറഞ്ഞു.സി.മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു.പി.ഗഗാറിന്,എന്‍.ഒ.ദേവസ്സ്യ,പി.കെ.കുഞ്ഞിമൊയ്തീന്‍,കെ.സുഗതന്,യു.എ.ഖാദര്‍,ഗിരീഷ് കല്‍പ്പറ്റ,കൃഷ്ണ കുമാര്‍,മോഹന്‍ദാസ് കോട്ടക്കൊല്ലി,മനോഹരന്,പി.വി.കുഞ്ഞമ്മദ്,സി.എച്ച്. മമ്മി,പി.എം.സന്തോഷ്കുമാര്‍, കെ.കെ.രാജേന്ദ്രന്,ഇസ്മായില്‍,സാലി റാട്ടക്കൊല്ലി,സി.മമ്മി,എസ്.മണി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍