കുട്ടികളിലേയും,യുവജനങ്ങളിലേയും വായയിലെ അര്‍ബുദം വര്‍ദ്ധിച്ചുവരുന്നത് ഗൗരവകരം:ഐ.ഡി.എ
പുല്‍പ്പള്ളി: കുട്ടികളിലും യുവജനങ്ങളിലും വായയിലെ ക്യാന്‍സര്‍ വര്‍ദ്ധിച്ചു വരുന്നത് ഗൗരവമായി കാണണമെന്ന് ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.കാന്‍സര്‍ പരിശോധനയും ചികില്‍സാ നിര്‍ണ്ണയവും നടത്താന്‍ സംഘടനയുടെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ നടത്തും. പുല്‍പ്പള്ളിയില്‍ നടന്ന സമ്മേളനം മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എം.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ഐ ഡി എ ജില്ലാ പ്രസിഡന്റായി ഡോ.രാജേഷ് .ടി ജോസ് , സെക്രട്ടറിയായി ഡോ.രജിത് എം., ട്രഷറര്‍ ആയി ഡോ.ജിജോ ജോസഫ് എന്നിവര്‍ ചുമതലയേറ്റു.സംസ്ഥാന പ്രസിഡന്റ് ഡോ.സിജു വി പൗലോസ് ,സെക്രട്ടറി ഡോ.ജി.സുരേഷ് കുമാര്‍, ഡോ.ജോര്‍ജ് എബ്രഹം, ഡോ. പി ബി.സനോജ്, ഡോ.സി.കെ.രഞ്ജിത് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍