സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
തലപ്പുഴ:ഡി.എം വിംസ് മെഡിക്കല്‍ കോളേജും കേരള സ്റ്റേറ്റ് എക്സ് സര്‍വ്വീസസ് ലീഗ് തവിഞ്ഞാല്‍ പഞ്ചായത്ത് കമ്മിറ്റിയും ചേര്‍ന്ന് തലപ്പുഴ ചുങ്കം മദ്രസയില്‍ വെച്ച് സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.കേരള സ്റ്റേറ്റ് എക്സ് സര്‍വ്വീസസ് ലീഗ് തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍. കെ അബ്ബാസ് അദ്യക്ഷത വഹിച്ചു. ഡി.എം വിംസ് സീനിയര്‍ മാനേജര്‍ സൂപ്പി കല്ലങ്കോടന്‍ മുഖ്യപ്രഭാഷണം നടത്തി . ഡി.എം വിംസ് പഞ്ചായത്ത് സെക്രട്ടറി ദേവസ്യ എം.എ, പഞ്ചായത്ത് മെമ്പര്‍ സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍