യുവാവ് ചികിത്സാ സഹായം തേടുന്നു.
ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു.മാനന്തവാടി വള്ളിയൂര്‍ക്കാവ് ചോലാ മലയില്‍ ബിജു ആന്റണിയാണ് ഉദാരമതികളായവരുടെ സഹായം തേടുന്നത്. ചിക്കിത്സക്കായി സഹായ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചതായും കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പെയിന്റിംഗ് തൊഴിലാളിയായ ബിജുവിന് ഭാര്യയും രണ്ട് മക്കളുമുണ്ട് നാല് സെന്റ് സ്ഥലത്ത് ചെറിയ കുടുംബമായി ജീവിച്ചു വരികയാണ് ബിജുവും കുടുംബവും. നാട്ടുകാരുടെ സഹായത്തോടെ ഇതുവരെ ചികിത്സ നടന്നു വരുന്നു. ജീവന് നിലനിര്‍ത്താന്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നിരിക്കയാണ് പത്ത് ലക്ഷത്തോളം രൂപ ഇതിനായി വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലത കേശവന് ചെയര്‍മാനായും വി.ഷിജു കണ്‍വീനറായി ചികിത്സാ കമ്മറ്റി രൂപീകരിക്കുകയും മാനന്തവാടി കാനറ ബാങ്കില്‍ O248 1010 22828.IFSC CODE CNRB 0000 248 നമ്പറായി എക്കൗണ്ടുതുറന്നിട്ടുണ്ട് ഇനി ബിജുവിന്റെ ജീവന് നിലനിര്‍ത്താന്‍ ഉദാരമതികളായവരുടെ സഹായമാണ് ആവശ്യം വാര്‍ത്താ സമ്മേളനത്തില്‍ കൗണ്‍സിലര്‍ ഷൈല ജോസ്, കെ.സി.സുനില്‍കുമാര്‍, വി.ബി.അജീഷ്, കെ.ആര്.രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍