സ്വകാര്യ ബസ് ലോറിയിലിടിച്ച് ഏഴോളം യാത്രക്കാര്‍ക്ക് പരുക്കേറ്റു
മാനന്തവാടിയില്‍ നിന്നും ബത്തേരിക്ക് പോകുകയായിരുന്ന കെബിടി സ്വാകര്യ ബസ് ലോറിക്ക് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് വൈകുന്നേരം മൂന്നരയോടെ കൈതക്കല്‍ ജംഗ്ഷന് സമീപം വെച്ചായിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റ പത്തോളം പേര് ജില്ലാശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ആരുടേയും നില ഗുരുതരമല്ല.പുല്‍പ്പള്ളി സീതാമൗണ്ട് തോമസ് (69), അഞ്ചുകുന്ന് നാസര്‍ (35), പനമരം സെയതലവി (46), നീര്‍വാരം രമ്യ (34) , പനമരം ഷെറുവാന് (18), ചെതലയം ഷെമീറ (35), കുണ്ടാല മമ്മൂട്ടി (43), അഞ്ചുകുന്ന് അജിത (41), ബസ് കണ്ടക്ടര്‍ പുല്‍പ്പള്ളി സ്വദേശി രതീഷ് (33), പനമരം വിഷ്ണു(23) എന്നിവര്‍ക്കാണ് പരുക്കേറ്റത്. എല്ലാവര്ക്കും തലയ്ക്കും, മുഖത്തിനുമാണ് പരുക്ക്. ആരുടേയും നില ഗുരുതരമല്ല.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍