സംസ്ഥാനത്തെ ഏറ്റവും നല്ല വ്യവസായ വികസന ഓഫീസറായി പി കുഞ്ഞഹമ്മദിനെ തിരഞ്ഞെടുത്തു;മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കുഞ്ഞഹമ്മദിന് സ്വീകരണം നല്കി
മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസിലെവ്യവസായ വികസനഓഫീസറാണ് പി കുഞ്ഞഹമ്മദ്.വ്യവസായ ജാലകം പ്രൊജക്ട് സംസ്ഥാനത്ത് ഏറ്റവും നന്നായി നടപ്പിലാക്കിയത് മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസാണ് ഇതിന്റെ ചുക്കാന്‍ പിടിക്കുകയും മാതൃകാപരമായി നടപ്പിലാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ ഏറ്റവും നല്ല വ്യവസായ വികസന ഓഫീസറായി കുഞ്ഞഹമ്മദിനെ തിരഞ്ഞെടുത്തത്.പനമരം കരിമ്പുമ്മല്‍ സ്വദേശിയായ കുഞ്ഞഹമ്മദ് കഴിഞ്ഞ എട്ട് വര്‍ഷമായി മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസില്‍ ജോലി ചെയ്ത് വരുന്നുണ്ട് ഭാര്യ സെലീന. പ്ലസ് വണ്‍ വിദ്യാത്ഥി മുഹമ്മദ് അജ്മല്‍ എട്ടാം ക്ലാസ് വിദ്യാത്ഥി മുഹമ്മദ് അന്‍ഷിദ് മക്കളാണ്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ വെച്ച് വ്യവസായ മന്ത്രി എ സി മൊയ്തീന് കുഞ്ഞഹമ്മദിന് ഉപഹാരവും അവാര്‍ഡും കൈമാറി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ ഏറ്റവും നല്ല വ്യവസായ വികസന ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട പി കുഞ്ഞഹമ്മദിന് സ്വീകരണം നല്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജെ പൈലി അദ്ധ്യക്ഷത വഹിച്ചു പ്രസിഡണ്ട് പ്രീത രാമന് കുഞ്ഞഹമ്മദിനെ പൊന്നാട അണിയിച്ചു ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംങ്ങ്കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ കെ കെ സി മൈമൂന തങ്കമ്മ യേശുദാസ് ഗീത ബാബു മെമ്പര്‍മാരായ ഖമറുല്‍ ലൈല വെള്ളമുണ്ട എന്‍എം ആന്റണി ഫാത്തിമ ബീഗം എന്നിവര്‍ സംബന്ധിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍