പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണം:എസ്.എഫ്.ഐ
തലപ്പുഴ:വയനാട് എഞ്ചിനീയറിംഗ് കോളേജ് കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ഒരു പതിറ്റാണ്ടിലേറെയായി കെ.എസ്.യു-എം.എസ്.എഫിന്റെ ശക്തി കേന്ദ്രമായ കോളേജില്‍ ചെയര്മാന്, മാഗസിന് എഡിറ്റര്‍ തുടങ്ങിയ 4 സീറ്റുകള്‍ എസ്.എഫ്.ഐ നേടിയത്തിനെ തുടര്‍ന്ന് കെ.എസ്.യു-എം.എസ്.എഫ് പ്രവര്‍ത്തകരാണ് കോളേജിന്റെ ചില്ലുകള്‍ തകര്‍ത്തതെന്നും ഇത് പ്രതിഷേധര്‍ഹമാണെന്നും എസ്.എഫ്.ഐ ആരോപിച്ചു.വര്‍ഷങ്ങളായി എസ്.എഫ്.ഐക്ക് സഘടനാ സ്വാതന്ത്ര്യം അനുവദിക്കാത്ത ക്യാമ്പസില്‍ നടത്തിയ ചെറുത്തു നില്‍പ്പുകളുടെ ഭാഗമായാണ് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത്.യു.ഡി.എസ്.എഫിന്റെ അക്രമസ്വാഭാവത്തിനു ഉത്തമ ഉദാഹരണമാണ് കോളേജ്നു നേരെയുള്ള അതിക്രമം എന്നും അതിനെതിരെ നടപടി സ്വീകരിക്കണമെന്നും ഇല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍