രാജ്യത്തിന്റെ ഭാവി ഭദ്രത യുവതലമുറയുടെ കൈകളില്‍:മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്.
രാജ്യത്തിന്റെ ഭാവി ഭദ്രത യുവതലമുറയുടെ കൈകളിലാണെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. സ്ക്കൗട്ട്സ് ആന്റ് ഗൈഡ്സ് ജില്ലാ റാലി മാനന്തവാടി ജി.വി.എച്ച്.എസ് .എസ്സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അര്‍പ്പണ മനോഭാവവും അച്ചടക്കവുമുള്ള സമുഹത്തെ സൃഷ്ട്ടിക്കുന്നതില്‍ സ്ക്കൗട്ട് പ്രസ്ഥാനങ്ങള്‍ക്കുള്ള പങ്ക് ഏറെ വലുതാണെന്നും, സാമൂഹ്യ സേവന രംഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.ഒ. ആര്. കേളു എം എല്‍ എ അധ്യക്ഷത വഹിച്ചു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വി.വിനോദ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്.പി.കെ, അസ്മത്ത്, നഗരസഭ ചെയര്‍പേഴ്സണ്‍ വി.ആര്. പ്രവീജ്, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്, ജോസ് പുന്നക്കുഴി, എം.അബ്ദുള്‍ അസീസ്, റോയ് മാത്യു, ഫാദര്‍ വില്‍സണ്‍, കെ.കെ നാരായണന്, എ.ഇ. സതീഷ് ബാബു എന്നിവര്‍ സംസാരിച്ചു.ചടങ്ങിന് മുന്നോടിയായി മാനന്തവാടി ജി.വി.എച്ച് എസ് എസ് ,വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ബാന്റ് ഡിസ്പ്ളേയും ഉണ്ടായിരുന്നു. ഇന്ന് വൈകുന്നേരം നാലിനു നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എസ് സുഹാസ്, ജില്ലാ പോലിസ് ചീഫ് ഡോ. അരുള്‍ ആര്. ബി കൃഷ്ണ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീതാ രാമന്, പനമരം ബ്ളോക്ക് പ്രസി.ദിലീപ് കുമാര്‍, വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍, അസോസിയേഷന് ജില്ലാ, സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍