ഹരിതം 2018 പദ്ധതിക്ക് തുടക്കമായി
വയനാട്ടില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വരള്‍ച്ചയ്ക്കും ജലക്ഷാമത്തിനും പരിഹാരം കണ്ടെത്താന്‍ കേരള റിപ്പോര്‍ട്ടേഴ്സ് & മീഡിയ പേഴ്സണ്‍ യൂണിയന്റെ വനവല്‍ക്കരണ പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി പുല്‍പ്പള്ളി ജയശ്രീ ഹയര്‍സെക്കണ്ടറി സ്കൂള്‍ എസ്.പി.സി യൂണിറ്റുമായി സഹകരിച്ച് റിപ്പബ്ലിക്ക് ദിനത്തില്‍ സ്ക്കൂള് അങ്കണത്തില്‍ വൃക്ഷ തൈകള്‍ നട്ടു. പദ്ധതിയുടെ ഉദ്ഘാടനം കെ.ആര്.എം.യു ജില്ലാ പ്രസിഡിന്റ് ബെന്നി മാത്യു,സംസ്ഥാന സെക്രട്ടറി സി.ഡി ബാബു എന്നിവര്‍ ചേര്‍ന്ന് മരതൈ നട്ട് നിര്‍വഹിച്ചു.ജോബി,ബിന്ദു ബാബു,എ.സി ബൈജു,കെ.ആര് ജയരാജ്,പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.കഴിഞ്ഞ മാസം മേഖലയിലെ വിവിധ തോടുകളിലും പുഴകളിലും തടയണയും നിര്‍മ്മിച്ചിരുന്നു. വരും ദിവസങ്ങളിലും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍