പഠിതാക്കളുടെ സംഗമം നടത്തി
മാനന്തവാടി:മാനന്തവാടി നഗരസഭയിലെ ആദിവാസി സാക്ഷരതാ പഠിതാക്കളുടെ സംഗമം നടത്തി.കുറുവാ ദ്വീപില്‍ സംഘടിപ്പിച്ച സംഗമം നഗരസഭ ചെയര്‍പേഴ്സണ്‍ വി.ആര്.പ്രവീജ് ഉദ്ഘാടനം ചെയ്തു.നഗരസഭ കൗണ്‍സിലര്‍ വര്‍ഗീസ് ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ പ്രതിഭ ശശി മുഖ്യ പ്രഭാഷണം നടത്തി.ജേക്കബ് സെബാസ്റ്റ്യന്‍, ശാരദ സജീവന്, ലില്ലി കുര്യന്, ഹരി ചാലിഗദ്ധ, സീമന്തിനി സുരേഷ്, ശ്രീലതാ കേ ശവന്‍, ശോഭാ ജോഗി, മഞ്ഞtജുള അശോകന് എന്നിവര്‍ സംസാരിച്ചു.മുതിര്‍ന്ന പഠിതാക്കള്‍ക്ക് കണ്ണട വിതരണം, സാക്ഷരതാ പ്രേരകിനെയും, കോര്‍ഡിനേറ്ററെയും ആദരിക്കല്‍ എന്നിവയും ഉണ്ടായിരുന്നു. 2017ല്‍ ആരംഭിച്ച പദ്ധതിയില്‍ നഗരസഭയിലെ 16 ഡിവിഷനുകളിലായി 324 പഠിതാക്കളാണ് നിലവിലുള്ളത്. സംഗമത്തിന്റെ ഭാഗമായി ദ്വീപ് സന്ദര്‍ശനവും നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍