ബാങ്ക് മാനേജരെ ഉപരോധിച്ചു.
പ്രധാനമന്ത്രി ആവാസ് യോജന ഭവന വായ്പ മാനന്തവാടി ഫെഡറല്‍ ബാങ്ക് അട്ടിമറിക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി.ബാങ്ക് മാനേജരെ ഉപരോധിച്ചു.ഉപരോധത്തെ തുടര്‍ന്ന് വായ്പ അനുവദിക്കുമെന്ന രേഖ മൂലമുള്ള ഉറപ്പിന്മേല് സമരം അവസാനിപ്പിച്ചു.മാനന്തവാടി ഫെഡറല്‍ ബാങ്കില്‍ നിന്നും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഭവന വായ്പ അനുവദിക്കുമ്പോള്‍ പാലിക്കേണ്ട നിയമത്തിന് പകരം ബാങ്കിന്റെ തന്നെ.ഹൗസിംങ്ങ് വായ്പ പദ്ധതി പ്രകാരമുള്ള നിയമാവലി പ്രകാരമുള്ള വായ്പ നല്കുന്ന ബാങ്ക് നിലപാടില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി.പ്രവര്‍ത്തകര്‍ ബാങ്ക് മാനേജരെ ഉപരോധിച്ചത്.ഉപരോധത്തെ തുടര്‍ന്ന് വായപ യഥാവിധി അനുവദിക്കുമെന്നുള്ള ഉറപ്പിന്മേല് സമരം അവസാനിപ്പിക്കുകയായിരുന്നു.ഉപരോധത്തിന് നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണന്‍കണിയാരം, കൂവുണ വിജയന് ,ജി.കെ.മാധവന്, വില്‍ഫ്രെഡ് ജോസ്, കെ.ജയേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍