മാനന്തവാടി ബിവറേജില്‍ പ്രീമിയം കൗണ്ടര്‍ തുറന്നു ;നിലവിലെ തിക്കും തിരക്കും ഗതാഗത തടസവും കുറയും; സമരക്കാരുടെ പ്രതിഷേധം രൂക്ഷമാകാനും സാധ്യത
മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ സ്ഥിതി ചെയ്യുന്ന ബിവറേജ് ഔട്ലെറ്റിന് പുറമെ മാനന്തവാടിയില്‍ പ്രീമിയം കൗണ്ടര്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു. നിലവിലെ ഔട്ട് ലെറ്റിന് നേരെ അടിഭാഗത്തായുള്ള മുറിയിലാണ് പ്രീമിയം കൗണ്ടര്‍ തുറന്നിരിക്കുന്നത്. മുന്തിയ ഇനം മദ്യം ആവശ്യക്കാര്‍ക്ക് അനായാസമായി ലഭ്യമാക്കുന്നതിനു വേണ്ടിയാണ് പ്രീമിയം കൗണ്ടര്‍ തുറന്നിരിക്കുന്നത്. മദ്യം വാങ്ങാനെത്തുന്നവരുടെ നീണ്ട ക്യൂ നില്ക്കലിനും, പ്രസ്തുത റോഡിലെ ഗതാഗത തടസ്സം കുറയ്ക്കുന്നതിനും ഇത് സഹായകമാകും.
എന്നാല്‍ രണ്ട് വര്‍ഷത്തോളമായി സമരം ചെയ്ത് വരുന്ന ആദിവാസി വീട്ടമ്മമാരുടെയും, മദ്യ വിരുദ്ധ സമിതിയുടേയും തുടര്‍ പ്രതിഷേധം ശക്തമാകാനും സാധ്യതയുണ്ട്.നിലവിലെ ബിവറേജ് അടച്ചു പൂട്ടണമെന്നാവശ്യവുമായി ദിവസങ്ങളായി നടത്തി വരുന്ന സമരപരമ്പരയ്ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ സര്‍ക്കാര്‍ മദ്യശാല വിപുലീകരിക്കുന്ന നയം സ്വീകരിച്ചതിനെ സമരക്കാര്‍ ഏത് വിധേനെ പ്രതിരോധിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതായി വരും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍