ബേര്‍ഡ്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
സുല്‍ത്താന്‍ ബത്തേരി: സംവിധായകന് ജയരാജ് നേതൃത്വം നല്കുന്ന ജയരാജ് ഫൗണ്ടേഷന്റെ സംരംഭമായ ബേര്‍ഡ്സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ വയനാട് ജില്ലയിലെ കോളേജ്തല പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജില്‍ വൃക്ഷത്തൈ നട്ട് ജയരാജ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് മുന്നോട്ട് വെക്കുന്ന ആശയങ്ങളും പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ ആവശ്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പാരിസ്ഥിതിക പ്രശ്നങ്ങളെ ആധാരമാക്കിയുള്ള ഹ്രസ്വചിത്രങ്ങളൊരുക്കാന് വിദ്യര്‍ത്ഥികളോട് അദ്ദേഹം ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം വ്യാപകമാക്കുക, സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി ഒരു ലക്ഷം ചെറിയ മഴക്കാടുകള്‍ നട്ടുവളര്‍ത്തി സംരക്ഷിക്കുക, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുക എന്നിവയാണ് ക്ലബ്ബ് മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങള്‍.ജില്ലയിലെ കോളേജുകളെ പ്രതിനിധീകരിച്ച് അധ്യാപകര്‍ തൈകള്‍ ഏറ്റുവാങ്ങി. കോളേജ് വിദ്യാഭ്യാസ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറും ബേര്‍ഡ്സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ സംസ്ഥാന കോഓര്‍ഡിനേറ്ററുമായ ഡോ. എല്‍സമ്മ ജോസഫ് അറക്കല്‍ മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഷേബ എം ജോസഫ് അദ്ധ്യക്ഷയായി. ശ്രീ പി കെ റെജി ആശംസ അര്‍പ്പിച്ചു. യൂണിറ്റ് കോഓര്‍ഡിനേറ്റര്‍ പ്രൊഫ. അനൂപ് സി മര്‍ക്കോസ് സ്വാഗതവും ജില്ലാ കോഓര്‍ഡിനേറ്റര്‍ വിനോദ് പുല്ലഞ്ചേരി നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍