നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
സുല്‍ത്താന്‍ ബത്തേരി നഗരസഭ സ്റ്റേഡിയം അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍- ഇത്തിഹാദ് ഫുട്ബോള്‍ അക്കാദമിയുമായി ചേര്‍ന്ന് നവീകരിക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് സി.കെ സഹദേവന് നിര്‍വ്വഹിച്ചു. സുല്‍ത്താന്‍ ബത്തേരിയിലേയും പരിസരപ്രദേശങ്ങളിലെയും ഫുട്ബോള്‍ പ്രേമികളായ കുട്ടികളെ കണ്ടെത്തി പരിശീലനം നല്‍കുന്നതിനും സ്റ്റേഡിയം ആധുനിക രീതിയില്‍ð പുനര്‍നിര്‍മ്മിക്കുന്നതിനും അല്‍ ഇത്തിഹാദ് ഫുട്ബോള്‍ അക്കാദമിയുമായി ചേര്‍ന്നാണ് സ്റ്റേഡിയം ഗ്രൗണ്ട് നവീകരിക്കുന്നത്.നിലവില്‍ð 237 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കിവരുന്നത്.
ആദ്യഘട്ടത്തില്‍ð സ്റ്റേഡിയം ഗ്രൗണ്ട് ലെവല്‍ð ചെയ്ത് പുല്ല് പിടിപ്പിക്കുകയും ഗ്രൗണ്ടിന് ചുറ്റും ഗ്രില്‍ സ്ഥാപിച്ച് സുരക്ഷിതമാക്കുകയും ചെയ്യും, ഘട്ടംഘട്ടമായി സ്റ്റേഡിയം ആധുനികവല്‍ക്കരിക്കും. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ടി.എð സാബു, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥിരം സമിതി അദ്ധ്യക്ഷന്‍, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എðസി പൗലോസ്, കൗണ്‍സിലര്‍ സോബിന്‍ വര്‍ഗ്ഗീസ് , ബത്തേരി ഫുട്ബോള്‍ അക്കാദമി ഭാരവാഹികള്‍ ബിനു തോമസ്, ആസിഫ് ബത്തേരി, ഷമീര്‍, രഞ്ജിത്ത്, ഹെഡ്കോച്ച് മുഹമ്മദ് മൂസ ഈജിപ്ത്, എ.കെ റഹീം എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍