റോഡ് ഉദ്ഘാടനം ചെയ്തു
കെല്ലൂര്‍: പനമരം ഗ്രാമ പഞ്ചായത്ത് ഇരുപത്തിമൂന്നാം വാര്‍ഡിലെ കെല്ലൂര്‍ കാരക്കമല-മേനപ്പുറം റോഡ് ടാറിംഗ് നടത്തി പ്രദേശവാസികള്‍ക്ക് തുറന്ന് കൊടുത്തു.കെല്ലൂര്‍ ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണെങ്കിലും ഈ ഭാഗത്തേക്ക് വാഹന ഗതാഗത സൗകര്യം ഉണ്ടായിരുന്നില്ല. നടവഴിയായിരുന്ന ഈ ഭാഗം പ്രദേശത്തെ ജനങ്ങള്‍ മുന്‍കയ്യെടുത്ത് വീതി കൂട്ടുകയും മുന്‍ മെമ്പര്‍ സി.കെ ഉസ്മാന് ഹാജിയുടെ കാലയളവില്‍ റോഡിന്റെ സൈഡ് കെട്ടി സോളിംഗ് നടത്തുകയും ചെയ്തിരുന്നു .2016-2017 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി 7 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് ടാറിംഗ് നടത്തിയിരിക്കുന്നത്. വാര്‍ഡ് മെമ്പര്‍ സൗജത്ത് ഉസ്മാന് റോഡിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സി കെ ഉസ്മാന് ഹാജി, ഷംസുദ്ദീന് ഇ വി ,റസാക്ക് എന്‍ ,മമ്മൂട്ടി കെ ,സുനീറ ടീച്ചര്‍,അസ്മില എ എന്നിവര്‍ പങ്കെടുത്തു. പ്രദേശവാസികളുടെ നേതൃത്വത്തില്‍ പായസവിതരണവും നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍