താളൂരിലെ ടോള്‍ പിരിവ് : ആശയകുഴപ്പം പരിഹരിച്ചതായി ജില്ലാ കളക്ടര്‍
താളൂര്‍ അന്തര്‍സ്സംസ്ഥാന അതിര്‍ത്തിയില്‍ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന ആശയക്കുഴപ്പത്തിന് ജില്ലാ കലക്റ്റര്‍ എസ് സുഹാസ് ഐ.എ.എസ്. നീലഗിരി ജില്ലാ കലക്റ്റര്‍ ഇന്നസെന്റ് ദിവ്യ ഐ.എ.എസുമായി നടത്തിയ ചര്‍ച്ചയില്‍ പരിഹാരമായി. ടോള്‍ പിരിവുമായി ബന്ധപ്പെട്ട് പുതുതായി ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ പിന് വലിക്കുകയും മുന്‍സ്ഥിതി പുനസ്ഥാപിക്കുകയും ചെയ്യുമെന്ന് ചര്‍ച്ചയില്‍ തീരുമാനമായി. പ്രസ്തുത സ്ഥലത്ത് അന്തര്‍ സംസ്ഥാന അതിര്‍ത്തി സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഒന്നുംതന്നെ നിലവില്‍ ഇല്ല. കേരളം മുന്നോട്ട് വെച്ച അതിര്‍ത്തി തമിഴ്നാടിന് സ്വീകാര്യവും അംഗീകരിക്കുന്നതുമാണ്. ഭാവിയില്‍ അതിര്‍ത്തി സംബന്ധിച്ച് ആശയക്കുഴപ്പങ്ങളോ തര്‍ക്കങ്ങളോ ഉണ്ടായാല്‍ അവ ഉചിതമായ ചര്‍ച്ചയിലൂടെ പരിഹരിക്കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനിച്ചു. അന്തര്‍ സംസ്ഥാന അതിര്‍ത്തി പ്രദേശത്ത് നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം കൂടുതല്‍ ഭംഗിയായി നിലനിര്‍ത്താന്‍ പ്രദേശവാസികള്‍ മുന്നോട്ട് വരണമെന്ന് വയനാട് ജില്ലാ കലക്റ്റര്‍ അഭ്യര്‍ത്ഥിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍