ഇരുനില വീട്ടില്‍ അഗ്നിബാധ;സമയോജിത ഇടപെടല്‍ കൂടുതല്‍ നാശനഷ്ടം ഒഴിവാക്കി
വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ഇരുനിലവീടിന് തീ പിടിച്ചു. മുള്ളന്‍കൊല്ലി പുല്ലാട്ട് ലൂക്കോയുടെ വീട്ടിലാണ് ഇന്ന് ഉച്ചയോടെ അഗ്നിബാധയുണ്ടായത്. വീടിന്റെ മുകള്‍ നിലയില്‍ തീ കത്തുന്നതുകണ്ട വഴിയാത്രക്കാരാണ് വീട്ടുടമയെ വിവരമറിയിച്ചത്.തുടര്‍ന്ന് വീട്ടുകാര്‍ പുല്‍പ്പള്ളി പോലീസില്‍ വിവരമറിയിക്കുകയും ബത്തേരിയില്‍ നിന്നള്ള രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സേനാംഗങ്ങളുടെയും നാട്ടുകാരുടേയും സഹായത്തോടെ തീയണക്കുകയുമായിരുന്നു. ഇതിനിടയില്‍ ഒരു മുറി പൂര്‍ണ്ണമായി അഗ്നിക്കിരയയായതായി വീട്ടുകാര്‍ അറിയിച്ചു. 1 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് വീട്ടുടമസ്ഥര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ വിശദമായ വരിശേധനയ്ക്ക് ശേഷം മാത്രമേ യഥാര്‍ത്ഥ നാശനഷ്ടം വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.അപകടത്തെ തുടര്‍ന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അപകടസമയത്ത് വീട്ടുകാര്‍ താഴത്തെ നിലയില്‍ ഉണ്ടായിരുന്നൂവെങ്കിലും നാട്ടുകാരുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും സമയോജിതമായ ഇടപെടല്‍മൂലമാണ് വന്‍ നാശനഷ്ടം ഒഴിവായത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍