കൗമാര കലോത്സവത്തിന് കലാശക്കൊട്ട് ;മാനന്തവാടിക്ക് കിരീടം
പനമരം:വയനാട് ജില്ലയിലെ 105 സ്കൂളുകളില്‍ നിന്നായി 2062 വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ മാറ്റുരച്ചത്. 291 ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. ഉപജില്ലകളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ മാനന്തവാടിക്കാണ് കിരീടം. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മാനന്തവാടിയും ബത്തേരിയും കിരീടം പങ്കിട്ടു. യു.പി യില്‍ വൈത്തിരി ഉപജില്ലയ്ക്കാണ് ഒന്നാം സ്ഥാനം. ഹൈസ്കൂള്‍ വിഭാഗത്തില്‍ കല്പ്പ്റ്റ എന്‍.എസ്.എസ്.ഇ.എച്ച്.എസ്.എസ് ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഒന്നാമതെത്തി. തുടര്‍ച്ചയായി ഇരുപത്തിയൊന്നാം തവണയാണ് സ്കൂള്‍ ഈ നേട്ടം കൈവരിക്കുന്നത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളാണ് ഒന്നാമത്. ഇവര്‍ക്ക് ആദ്യമായി ലഭിക്കുന്ന കിരീടമാണിത്. യു.പി വിഭാഗത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ എച്ച്.എസ്.എസിനാണു കിരീടം. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ മീനങ്ങാടി ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്ക്കൂള് 109 പോയന്റുകളോടെ ചാമ്പ്യന്മാരായി. 105 പോയന്റോടെ പിണങ്ങോട് ഡബ്ല്യു ഒ ഹയര്‍സെക്കണ്ടരിയും, 103 പോയന്റോടെ മാനന്തവാടി ഗവ.ഹയര്സെക്കണ്ടറിയും രണ്ടും, മൂന്നും സ്ഥാനം കരസ്ഥമാക്കി. ഹൈസ്ക്കൂള് വിഭാഗത്തില്‍ കല്‍പ്പറ്റ എന്‍എസ്എസ് ഹയര്‍സെക്കണ്ടറി സ്ക്കൂള് 123 പോയന്റുകളോടെ ചാമ്പ്യന്മാരായി. 118 പോയന്റോടെ മാനന്തവാടി എംജിഎം ഹയര്സെക്കണ്ടറിയും, 82 പോയന്റോടെ മൂലങ്കാവ് ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളും രണ്ടും മൂന്നു സ്ഥാനത്തെത്തി. യുപി വിഭാഗത്തില്‍ 35 പോയന്റോടെ കല്‍പ്പറ്റ എസ്കെഎംജെ ഹയര്‍സെക്കണ്ടറി സ്ക്കൂളും, 33 പോയന്റോടെ കല്‍പ്പറ്റ എന്‍എസ്എസും, 30 പോയന്റോടെ ചീങ്ങേരി സെന്റ് മേരിസ് എയുപി സ്്ക്കൂളും യഥാക്രമം 1,2,3 സ്ഥാനങ്ങള്‍ കരസ്ഥമാക്കി. യുപി വിഭാഗം അറബിക് അറബിക് കലോത്സവത്തില്‍ മുട്ടില്‍ ഡബ്ല്യു ഒ യുപിസ്ക്കൂള്‍ 33 പോയന്റോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 30 പോയന്റോടെ ഗവ.യുപി സ്ക്കൂള് കമ്പളക്കാടും, 20 പോയന്റോടെ തരുവണ ഗവ.യുപി സ്്ക്കൂളും രണ്ടും മൂന്നും സ്ഥാനം നേടി. അറബിക് ഹൈസ്ക്കുള് വിഭാഗത്തില്‍ 60 പോയന്റോടെ പനമരം ക്രസന്റ് പബ്ലിക് സ്ക്കൂള് ചാമ്പ്യന്മാരായി. 45 പോയന്റോടെ പിണങ്ങോട് ഡബ്ല്യു ഓ ഹയര്സെക്കണ്ടറിയും, മുട്ടില്‍ ഡബ്ല്യു ഓ ഹയര്സെക്കണ്ടറിയും സംയുക്തമായി രണ്ടാം സ്ഥാനം പങ്കിട്ടു. സംസ്കൃതോത്സവം യുപി വിഭാഗത്തില്‍ പയമ്പള്ളി സെന്റ് കാതറിന്‍സ് സ്ക്കൂള് 50 പോയന്റുകളോടെ ചാമ്പ്യന്മാരായി. യഥാക്രമം 28,25 പോയന്റുകളോടെ കോട്ടത്തറ എയുപിഎസ് സ്ക്കൂളും, ബത്തേരി അസംപ്ഷന്‍ എയുപിഎസും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹൈസ്ക്കൂള് വിഭാഗം സംസ്കൃതോത്സവത്തില്‍ കണിയാമ്പറ്റ ഗവ.ഹൈസ്ക്കൂളും, കണിയാരം ഫാ.ജികെഎം ഹയര്‍സെക്കണ്ടറി സ്ക്കൂളും 65 പോയന്റുകളോടെ സംയുക്ത ജേതാക്കളായി. 33 പോയന്റുള്ള മീനങ്ങാടി ഗവ.ഹൈസ്ക്കൂളിനാണ് രണ്ടാം സ്ഥാനം. 25 പോയയന്റോടെ ബത്തേരി അസംപ്ഷന്‍ ഹൈസ്ക്കൂള് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഹൈസ്ക്കൂള് വിഭാഗം ഉപജില്ലയില്‍ 370 പോയന്റുകളോടെ മാനന്തവാടി ഉപജില്ല ചാമ്പ്യന്മാരായി. വൈത്തിരി 368, സുല്‍ത്താന്‍ ബത്തേരി 337 രണ്ടും മൂന്നും സ്ഥാനത്തെത്തി. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 409 പോയന്റുകളോടെ മാനന്തവാടി ഉപജില്ലയും, ബത്തേരി ഉപജില്ലയും സംയുക്ത ജേതാക്കളായി. യുപി ജനറല്‍വിഭാഗത്തില്‍ 170 പോയന്റുകളോടെ വൈത്തിരി ഉപജില്ല ഒന്നാംസ്ഥാനം കരസ്ഥമാക്കി. സുല്‍ത്താന്‍ ബത്തേരി ഉപജില്ല 161 പോയന്റുകളോടെ രണ്ടാം സ്ഥാനത്തും, മാനന്തവാടി ഉപജില്ല 153 പോയന്റുകളോടെ മൂന്നാം സ്ഥാനത്തുമെത്തി.
സമാപന സമ്മേളനം ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിച്ചു. സി.കെ. ശശീന്ദ്രന് എം.എല്‍.എ സമ്മാനദാനം നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി. ഇസ്മായില്‍, ഒ.ആര്. രഘു, വര്‍ഗീസ് മൂരിയന്‍കാവില്‍, എന്‍.പി. കുഞ്ഞുമോള്‍, പി. സഫിയ, പനമരം ഗ്രാമപഞ്ചായത്ത് പ്രസസിഡന്റ് സീനാ സാജന്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം. ബാബുരാജന്, പനമരം ജി.എച്ച്..എസ്.എസ് പ്രിന്‍സിപ്പല്‍ എം..ആര്. രാമചന്ദ്രന്, പ്രധാനാധ്യാപകന് ജോഷി.കെ. ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍