വരകളുടെ തോഴന് ട്രിപ്പിള്‍ ..! ജില്ലാ സ്ക്കൂള് കലോത്സവത്തില്‍ ട്രിപ്പിള്‍ സ്വര്‍ണ്ണവുമായി ശ്രീഹരി
പനമരത്ത് നടന്നു വരുന്ന വയനാട് റവന്യൂ ജില്ലാ സ്ക്കൂള് കലോത്സവത്തില്‍ പങ്കെടുത്ത മൂന്നിനങ്ങളിലും സുവര്‍ണ്ണ നേട്ടവുമായി കെ.എസ് ശ്രീഹരി താരമായി. ഓയില്‍ പെയിന്റിംഗ്, ജല ഛായം, കാര്‍ട്ടൂണ്‍ എന്നി മൂന്നിനങ്ങളിലും ശ്രീഹരിക്കാണ് ഒന്നാം സ്ഥാനം. മാനന്തവാടി ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂള് പത്താംതരം വിദ്യാര്‍ത്ഥിയാണ് ശ്രീഹരി.കഴിഞ്ഞ വര്‍ഷം ജലഛായത്തിന് സംസ്ഥാന തലത്തില്‍ എ ഗ്രേഡും, 2015-16 ല്‍ കാര്‍ട്ടൂണില്‍ സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനവും ശ്രീഹരി കരസ്ഥമാക്കിയിരുന്നു. മാനന്തവാടി വരദ ചിത്രകലാ വിദ്യാലയത്തിലെ എം.ജെ സില്വെസ്റ്ററാണ് ശ്രീഹരിയുടെ ഗുരു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍