യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
നെന്മേനി ഗ്രാമപഞ്ചായത്ത് ഫണ്ട് വിനിയോഗത്തിലും നിര്‍മ്മാണമേഖലയിലും വികസന മേഖലയിലും ഏറ്റവും പിന്നില്‍ നില്‍ക്കുയാണെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡന്റും ഭരണപക്ഷ അംഗങ്ങളും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നെന്മേനി,ചീരാല്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ധര്‍ണ്ണ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. ആര് രാജേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. രണ്ട് വര്‍ഷമായി ഒരു പഞ്ചായത്ത് സെക്രട്ടറിയെ പോലും നിയമിക്കാനാവാത്ത പഞ്ചായത്ത് എല്‍.ഡി.എഫ് ഭരണ പക്ഷം എല്ലാ മേഖലകളിലും പരാജയപ്പെടുകയും ലൈഫ് മിഷന്, തൊഴിലുറപ്പ് വേദനം നല്കുന്നതില്, പട്ടിക വര്‍ഗ്ഗ പട്ടികജാതി മേഖലയിലും, മറ്റു പശ്ചാത്തല മേഖലകളിലും പൂര്‍ണ്ണ പരാജയമാണെന്നും യൂത്ത്കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. നെന്മേനിയിലെ വോട്ടു കൊടുത്ത് വിജയിപ്പിച്ച ജനങ്ങളോടുള്ള കനത്ത വെല്ലുവിളിയാണ് ഇതെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.നെന്മേനി യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ മലവയല്‍ അദ്ധ്വക്ഷത വഹിച്ചു.ചീരാല്‍ മണ്ഡലം പ്രസിഡന്റ് വിപിന്‍ മത്തായി കൊഴുവണ മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികളായ ഷഫീഖ് അമ്പലവയല്‍, അഫ്സല് ചീരാല്‍, ജിത്തു ജിതിന്, അനുമോദ് കുമാര്‍,മനു ജോയ്, ഷേണറ്റ് കാള്‍ട്ടണ്‍,കെ.ആര്സാജന്, സി.ടി ചന്ദ്രന്, കെ.വി ശശി,വി.ടി ബേബി, ജയ മുരളി,അഫ്സല് എന്നിവര്‍ സംസാരിച്ചു.നിയാസ് സ്വഗതവും സുമേഷ് കോളയാടി നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍