ചാമപ്പാറയില്‍ വീണ്ടും കടുവയുടെ ആക്രമണം ;പശുവിനെ കടിച്ചു കൊന്നു
പുല്പള്ളി ചാമപ്പാറ കുന്നുംപുറത്ത് ദിവാകരന്റെ പശുക്കിടാവിനെയാണ് കടുവ ആക്രമിച്ചു കൊന്നത്. വനാതിര്‍ത്തിയുടെ സമീപത്തെ കന്നാരം പുഴയോരത്ത് മേയാന്‍ വിട്ടതായിരുന്നു പശുവിനെ. ഉച്ചകഴിഞ്ഞ് പശുവിന്റെ അലറി കരച്ചില് കേട്ട നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കടുവ വനത്തിലേക്ക് ഓടി മറഞ്ഞതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പുഴയോരം വരെ കടുവ പശുവിനെ വലിച്ചിഴയ്ക്കുകയായിരുന്നു. വനപാലകരെ വിവരമറിയിച്ചതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസവും ചാമപ്പാറയില്‍ കടുവ പശുവിനെ ആക്രമിച്ചു കൊന്നിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍