ആരോഗ്യകേരളം പരിപാടി; പുല്‍പ്പള്ളിയില്‍ ഭക്ഷ്യവില്പനശാലകളില് പരിശോധന നടത്തി;പഴകിയതും വൃത്തിഹീനമായി സൂക്ഷിച്ചതുമായ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി
പുല്‍പ്പള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്റ് പരിസരം, താഴയങ്ങാടി,മത്സ്യമാര്‍ക്കറ്റ് എന്നിവിടങ്ങളിലെ ഹോട്ടല്‍, കൂള്‍ബാര്‍, ബേക്കറി മുതലായിടങ്ങളില്‍ പരിശോധനനടത്തി. പരിശോധനയിലെ പഴകിയതും, വൃത്തിഹീനമായ രീതിയില്‍ സൂക്ഷിച്ചതും, വില്പനാനുമതി കഴിഞ്ഞതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടി. ഹോട്ടല്‍ ഫ്രണ്ട്സ്, കാശ്മീരി കൂള്‍ബാര്‍,പ്രിന്‍സ് ബേക്കറി, ആശബേക്കറി,ഫ്രഷ് ബേക്കറി,അശോക മെസ്, മാണിക്യം മെസ് എന്നിവയുടെ ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയും കര്‍ശനനിര്‍ദ്ദേശം കൊടുക്കുകയും ചെയ്തു.സംസ്ഥാനസര്‍ക്കാരിന്റെ ആരോഗ്യകേരളം പരിപാടിയുടെ ഭാഗമായി നടത്തിയപരിശോധനയില്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് എപി സുഭദ്ര, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജ്ജ് എംരഞ്ജിത്ത്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഒ.ജി മായ ദേവി, െ്രെഡവര്‍ പികെ അശോകന് എന്നിവര്‍ പരിശോധനയക്ക് നേതൃത്വം നല്കി. തുടര്‍ദിവസങ്ങളിലും പരിശോധന ഊര്‍ജ്ജിതമാക്കുമെന്നും ക്രമക്കേടുകള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍