ജനാധിപത്യ രീതിയില്‍ ഇലക്ഷന് നടത്തി കൊയിലേരി ഉദയ വായനശാല
മാനന്തവാടി:കൊയിലേരി ഉദയ വായനശാലയുടെ 20172020 കാലയളവിലേക്കുളള ഭരണസമിതിയെ തിരഞ്ഞെടുക്കുവാനാണ് ലൈബ്രറികൗണ്‍സില്‍ നിര്‍ദ്ദേശപ്രകാരമുളള തെരഞ്ഞെടുപ്പ് നടത്തിയത്. 11 സീറ്റിലേക്ക് 20ല്‍ പരം മെമ്പര്‍മാര്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചുവെങ്കിലും 14 പേര് മത്സരരംഗത്ത് ഉണ്ടായിരുന്നു. ഇതില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗവിഭാഗം എ.പി.ഉണ്ണികൃഷ്ണന് എതിരില്ലാതെ തിരിഞ്ഞെടുക്കപ്പെട്ടു. സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും മെമ്പര്‍മാരുടെ വീടുകള്‍ കയറി വോട്ടുചോദിച്ചതും പരസ്പരം അഭ്യര്‍ത്ഥനകള്‍ അച്ചടിച്ച് വിതരണം നടത്തിയതും കൊയിലേരി ഗ്രാമം ആവേശപൂര്‍വ്വം വരവേറ്റു.ഇതരരാഷ്ട്രീയപാര്ട്ടികളുടെ പ്രതിനിധികള്‍ മത്സരിക്കുതുകൊണ്ട് വോട്ടെടുപ്പ് ദിവസം രാവിലെ മുതല്‍ പോലീസിന്റെ സേവനവും ഉണ്ടായിരുു. രാവിലെ 10 മണിമുതല്‍ 2 മണിവരെ നട വേട്ടെടുപ്പ് തികച്ചും സമാധാനപരമായിരുന്നു.158വോട്ടര്‍മാരില്‍ 131 പേരും വോട്ട് ചെയ്യാനെത്തിയതും ഉദയ വായനശാലയുടെ മറ്റൊരു പ്രവര്‍ത്തനംകൂടിയായിരുന്നു.ഉച്ചക്ക് 2 മണിക്ക്ശേഷം വേട്ടെണ്ണി 3മണിയോടുകൂടി ഫലം ഫ്രഖ്യാപിച്ചു. നിലവില്‍ നേതൃത്വംകൊടുക്കു പാനല്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. പുതിയഭാരവാഹികള്‍ കമ്മനമോഹനന് പ്രസിഡണ്ട്, ഷാജിതോമസ് സെക്രട്ടറി, അലക്സ് കല്‍പ്പകവാടി വൈസ് പ്രസിഡണ്ട്, ലാജി പി.ജോ പടിയറ ജോ.സെക്രട്ടറി, കമ്മറ്റി അംഗങ്ങളായി അശോകന് കൊയിലേരി, കുഞ്ഞികൃഷ്ണന്, സജി.റ്റി.റ്റി., ഷിബുതോമസ്, ലില്ലിയാക്കോബ് എന്നിവരെ തെരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍